ചെറുതോണി: കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കർഷക ജനവിരുദ്ധ നയങ്ങൾക്കെതിരായ ജനങ്ങളുടെ പ്രതികരണമായിരിക്കും പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നതെന്ന് മുൻ ഡി.സി.സി. പ്രസിഡന്റ് അഡ്വ. ജോയി തോമസ് പറഞ്ഞു..യു.ഡി.എഫ് മരിയാപുരം മണ്ഡലം കൺവെൻഷൻ ഇടുക്കി എസ്.എൻ.ഡി.പി. ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അഴിമതിയും ആക്രമവും അരാജകത്വവും മത തീവ്രവാദവും സ്വജന പക്ഷപാതവും ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. . രാജ്യത്തിന്റെ മതനിരപേക്ഷത തുടരാൻ ഇന്ത്യാ മുന്നണി അധികാരത്തിൽ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിന് ഡീൻ് കുര്യാക്കോസിനെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെും അദ്ദേഹം പറഞ്ഞു. . മണ്ഡലം ചെയർമാൻ ജോബി തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ്, എം.കെ. പുരുഷോത്തമൻ, ജോയി കൊച്ചു കരോട്ട്, അനീഷ് ജോർജ് , നോബിൾ ജോസഫ് , വർഗീസ് വെട്ടിയാങ്കൽ, അനിൽ ആനയ്ക്കനാട്ട്, ലാലു കുമ്മിണിയിൽ, സണ്ണി പുൽക്കുന്നേൽ, ടോമിതൈലം മനാൽ , തങ്കച്ചൻ വേമ്പേ നിയിൽ,ജോളി ജോയി, ടെസ്സി തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. നൂറ് കണക്കിന് പ്രവർത്തകർ സമ്മേളനത്തിലും തുടർന്ന് ഇടുക്കി ടൗണലേക്ക് ഡീൻ കുര്യാക്കോസിനൊപ്പം നടത്തിയ പ്രകടനത്തിലുംപങ്കാളികളായി