പീരുമേട്: പീരുമേട് ടൗണിന് സമീപം ദേശീയ പാതയോരത്ത് കാട്ടാന ഇറങ്ങി. ഫോറസ്റ്റ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ചുംനാട്ടുകാർ ബഹളംവച്ച് ആനയെ അകറ്റി. . ആനഉൾ വനത്തിലേക്ക് പോകാതെ കറങ്ങി തിരിഞ്ഞ് ജനവാസ മേഖലയിൽ നടക്കുകയാണ്. ഗ്രാമ്പി പ്രദേശത്ത് നാട്ടുകാർ ഇന്നലെ പുലിയെ കണ്ടതായി അറിയിച്ചു. തിങ്കളാഴ്ച രാത്രിയിൽ പരുന്തുംപാറയിൽ അന്യസംസ്ഥാന തൊഴിലാളികൾ പുലിയെ കണ്ടതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ച്ചത്. ശബരിമല വനത്തിന്റെ അതിർത്തിപങ്കിടുന്ന സ്ഥലമാണ് ഗ്രാമ്പി, പരുന്തുംപാറ പ്രദേശം,എന്നും പരുന്തും പാറയ്ക്ക് സമീപമുള്ള പട്ടുമലയിൽ നിരവധി പേരുടെ പശുക്കളെയും, വളർത്തുനായ്ക്കളെയും പുലി ഭക്ഷിച്ചിരുന്നു. ഒരു വർഷത്തോളമായി ഈ പ്രദേശത്തെ പുലിയുടെ ഉപദ്രവം ഉണ്ടാകുന്നുണ്ട്.
ഏതാനും മാസങ്ങളായി പീരുമേട്ടിൽ ജനവാസ മേഖലയിൽ തുടരുന്ന കാട്ടാനശല്യത്തിനും, പുലിശല്യത്തിനും ഇതുവരെയും അറുതിയായില്ല
.