തൊടുപുഴ: പൗരസ്ത്യ ഭാഷാദ്ധ്യാപക സംഘടന (പി.ബി.എസ്) ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. മുൻ സംസ്ഥാന പ്രസിഡന്റ് ബാബു എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുൻ സംസ്ഥാന ട്രഷറർ മാത്യു അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അംഗങ്ങൾ, ഈ വർഷം റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത എൻ.സി.സി കേഡറ്റ് ബി .ശിവാനന്ദ് എന്നിവർക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് വിനോദ് കെ.എസ് ഉപഹാരം നൽകി ആദരിച്ചു. എം.സി. കുര്യൻ, മേരി പോൾ, ജെന്നി കെ.യു, ജോളി ജോസ് തുടങ്ങിയവർ സംസാരിച്ചു.