കരിമണ്ണൂർ : സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ രക്ഷാകർതൃ പൊതുയോഗവും സോഷ്യൽ ഓഡിറ്റിങ്ങും നടന്നു. പി.റ്റി.എയുടെ ഉൾപ്പെടെയുള്ള സ്‌കൂളിന്റെ വിവിധ പ്രവർത്തനങ്ങളുടെ വരവ് ചിലവ് കണക്കുകൾ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും പരിശോധിച്ച് ബോദ്ധ്യപ്പെടാനുള്ള അവസരമാണ് സോഷ്യൽ ഓഡിറ്റിങ്ങിലൂടെ സാദ്ധ്യമാകുന്നത്. സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം ആവിഷ്‌കരിച്ച ഈ നൂതന പരിപാടി തുടർച്ചയായ രണ്ടാം വർഷമാണ് കരിമണ്ണൂർ സ്‌കൂളിൽ നടത്തുന്നത്. അദ്ധ്യാപകരക്ഷാകർതൃ സമിതി പ്രസിഡന്റ് ജോസൺ ജോൺ അദ്ധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ സജി മാത്യു കണക്കവതരണം നടത്തി. രക്ഷാകർതൃ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.സീനിയർ അദ്ധ്യാപിക മേരി പോൾ, പി.റ്റി.എ വൈസ് പ്രസിഡന്റ് എ. പി. ഗിരീഷ് എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി ജീസ് എം. അലക്‌സ് സ്വാഗതവും പിറ്റിഎ സെക്രട്ടറി ബിൻസി മൈക്കിൾ നന്ദിയും പറഞ്ഞു. അദ്ധ്യാപകരായ മാത്യു വർഗീസ്, സാബു ജോസ്, സോജൻ അബ്രാഹം, മിനി എ. ജോൺ, ഷേർലി അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.