തൊടുപുഴ : സംസ്ഥാന സർക്കാർ മൂന്ന് വർഷം കൂടി അനുവദിച്ച രണ്ട് ശതമാനം ക്ഷാമബത്തയുടെ 39 മാസത്തെ കുടിശിക അനുവദിക്കാതെ ഇറക്കിയ ഉത്തരവ് കത്തിച്ച് കെ പി എസ് ടി എ പ്രതഷേധിച്ചു . ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ആനുകൂല്യങ്ങൾ ഒന്നൊന്നായി കവർന്നെടുത്തുകൊണ്ടിരിക്കുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള താക്കീതായി ഈ പ്രതഷേധജ്വാല അടയാളപ്പെടുത്തുമെന്നും ജീവനക്കാരെ അപമാനിക്കുന്ന ഈ ഉത്തരവ് പിൻവലിക്കാനുള്ള മാന്യത സർക്കാർ കാണിക്കണമെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ .പി .എസ് . ടി .എ മുൻ സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി വി .എം ഫിലിപ്പച്ചൻ പറഞ്ഞു . തൊടുപുഴ സബ് ജില്ലാ പ്രസിഡന്റ് ഷിന്റോ ജോർജ് അദ്ധ്യക്ഷത വഹിച്ചു . കെ .പി .എസ് .ടി എ സംസ്ഥാന സെക്രട്ടറി പി എം നാസർ മുഖ്യപ്രഭാഷണം നടത്തി . സംസ്ഥാന നിർവാഹക സമിതിയംഗം ബിജോയി മാത്യു , സജി മാത്യു , സുനിൽ ടി തോമസ് , രാജിമോൻ ഗോവിന്ദ് , ദീപു ജോസ് , രതീഷ് വി .ആർ , ബിജു ഐസക് , ജോസഫ് മാത്യു , ജീസ് എം അലക്‌സ് , ഡയസ് സെബാസ്റ്റ്യൻ , ജിൻസ് കെ ജോസ് , മിനമോൾ .ആർ എന്നിവർ സംസാരിച്ചു