മുതലക്കോടം: ഡി.ഡി.സി മെമ്പറായിരുന്ന സി.ഇ. മൈതീൻ ഹാജിയുടെ അനുസ്മരണചടങ്ങ് ഇന്ന് രാവിലെ 9ന് മുതലക്കോടം ഖാദർ പ്ലാസ ബിൽഡിംഗിന് സമീപം കോൺഗ്രസ് ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എം.എച്ച്. സജീവിന്റെ നേതൃത്വത്തിൽ ചേരും. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു യോഗം ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ അനുസ്മരണയോഗത്തിൽ സംസാരിക്കുമെന്ന് പ്രോഗ്രാം കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ഹസൻകുട്ടി, ഷംസ് കിളിയനാൽ, ജോർജ് താന്നിക്കൽ, ജാഫർ ചീമ്പാറ, അനസ്, അൽത്താഫ് മുനീർ എന്നിവർ അറിയിച്ചു.