പീരുമേട്: ഏലപ്പാറ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി,പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ.രഞ്ജിത്ത് , വാർഡ് മെമ്പർമാരായ ബിജു ഗോപാൽ, പ്രദീപ് കുമാർ, ടോണി കെ മാത്യു, സരിത സുഭാഷ്, അജിത എന്നിവർ സംസാരിച്ചു.