ചെറുതോണി: എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇടതുപക്ഷ വനിതാ സംഘടനകൾ സംഘടിപ്പിക്കുന്ന വനിതാ പാർലമെന്റ് വെള്ളിയാഴ്ച രണ്ടിടത്ത് നടക്കും. രാവിലെ 10 ന് ഇടുക്കി അസംബ്ലി മണ്ഡലത്തിൽ തങ്കമണിയിലും ഉച്ചകഴിഞ്ഞ് 2 ന് പീരുമേട് അസംബ്ലി മണ്ഡലത്തിൽ ഏലപ്പാറയിലും നടക്കും. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻകോടി, കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജിമോൾ എന്നിവർ പങ്കെടുക്കും. തങ്കമണിയിൽ മെർലിൻ ആന്റണി, ലിസ്സി ജോസ്, ആലീസ് വർഗീസ്, സെലിൻ കുഴിഞ്ഞാലി, ഗീത തുളസീധരൻ തുടങ്ങിയ ഇടതുപക്ഷ വനിത സംഘടനാ നേതാക്കൾ അഭിവാദ്യം അർപ്പിക്കും.