മുതലക്കോടം: തൊടുപുഴ മേഖലയിലെ ഇടവകകളിലെ കുടുംബങ്ങളുടെ നവീകരണം ലക്ഷ്യമിട്ട് വിവിധ ഫൊറോനകളുടെയും പ്രാർത്ഥന കൂട്ടായ്മയുടെയും നേതൃത്വത്തിൽ നടത്തുന്ന ബൈബിൾ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും 23 മുതൽ 27 വരെ മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നടക്കും. വൈകിട്ട് നാലു മുതൽ രാത്രി 8.30 വരെയാണ് കൺവെൻഷൻ. 23ന് വൈകിട്ട് നാലിന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. അതിരമ്പുഴ കാരിസ് ഭവൻ ഡയറക്ടർ ഫാ. കുര്യൻ കാരിക്കൽ, ബ്രദർ സാബു ആറുതൊട്ടിയിൽ എന്നിവർ കൺവെൻഷൻ നയിക്കുമെന്ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ വികാരി ഫാ. ഡോ. ജോർജ് താനത്തുപറമ്പിൽ അറിയിച്ചു.