road

പീരുമേട് : മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി റോഡിന്റെ വശം കോൺക്രീറ്റ്‌ചെയ്തതിനുശേഷം കോൺക്രീറ്റ് ചെയ്ത ഭാഗം പൂർവസ്ഥിതിയിൽ ആക്കാതെ ഇട്ടിരിക്കുന്നത് നാട്ടുകാരുടെ ശക്തമായപ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നു.. ഏലപ്പാറ ടൗണിലെ സ്വകാര്യ ആശുപത്രിയിലേക്ക് കയറുന്ന ഭാഗത്താണ് റോഡിൽ കട്ടിങ്ങും കുഴിയും രൂപപ്പെട്ട് അപകട ഭീഷണി ഉയർത്തുന്നത്.

ഏലപ്പാറ ടൗണിൽ ഉള്ള സ്വകാര്യ ആശുപത്രിയിലേക്ക് കയറുന്ന ഭാഗത്താണ് ആളുകൾക്ക് അപകട ഭീഷണിയായി കട്ടിങ് രൂപപ്പെട്ടിരിക്കുന്നത് ഒരു വർഷം മുമ്പ് മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി ഈ ആശുപത്രിയുടെ മുൻവശത്തെ റോഡിനോട് ചേർന്ന ഭാഗത്ത് മണ്ണ് മാറ്റി കോൺക്രീറ്റ് ചെയ്തു അന്ന് വ്യവസ്ഥ പ്രകാരം കോൺഗ്രീറ്റ് ചെയ്തതിനു ശേഷം ഈ ഭാഗം പഴയ നിലയിൽ ആക്കി നൽകാം എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പണിപൂർത്തിയായ ശേഷം മണ്ണെടുത്തു മാറ്റിയ അത്രയും ഭാഗം കരാറുകാരൻ വെറുതെയിട്ട് കുഴിയും, കട്ടിങ്ങ്മാക്കി യിരിക്കയാണ്.മടങ്ങിയ സാഹചര്യമാണ്. നിലവിൽ ഒരുവർഷം കഴിഞ്ഞിട്ടും ഈ ഭാഗത്തെ പണികൾ ചെയ്യാതെ വന്നതോടെ ആശുപത്രി അധികൃതർ കരാറുകാരനുമായി ബന്ധപ്പെട്ട എങ്കിലും ഈ ഭാഗം പൂർവസ്ഥിതിയിലാക്കി തരാൻ നടപടി ഉണ്ടാകുന്നില്ല എന്നാണ് ഇവർ പറയുന്നത്.