രാജാക്കാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ് പി യു. ) 32 മത് ജില്ലാ സമ്മേളനം 23ന് രാജകുമാരി വി .കെ പീതാംബരൻ നഗറിൽ നടക്കും .ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം എം എം മണി എം. എൽ. എ ഉദ് ഘാടനം ചെയ്യും .. സമ്മേളനത്തിന് മന്നോടിയായി രാജകുമാരി ടൗണിൽ പ്രതിനിധികളുടെ പ്രകടനം നടത്തും . പ്രതിനിധി സമ്മേളനം കെ എസ് എസ് പി യു സംസ്ഥാന ജനറൽ സെക്രട്ടറി ആർ . രാഘുനാഥൻ നായർ ഉദ് ഘാടനം ചെയ്യും. മുൻകാല നേതാക്കളായ എം .കെ രാജമ്മ ,വി ജി രാജമ്മ എന്നിവരും ,സംസ്ഥാന കമ്മിറ്റിയംഗം വി. കെ മാണിയെയും ആദരിക്കും . ഫിലിഫൈൻസിൽ നടന്നഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക് ചമ്പ്യാൻഷിപിൽ ഷോട്ട് പുട്ടിൽ വെങ്കല മെഡൽ നേടിയ സണ്ണി സെബാസ്റ്റ്യൻ 'തീവനം ' കവിതാ സമാഹാരത്തിന്റെ രചയിതാവ് കെ. സി .രാജു , ജൈവകൃഷി രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന എം. ജെ. മേരി എന്നിവരെ സമ്മേളനത്തിൽ അനമോദിക്കും . ജില്ലാസെക്രട്ടറി എ. എൻ .ചന്ദ്രബാബു പ്രവർത്തനറിപ്പോർട്ട് അവതരിപ്പിക്കും .സ്വാഗത സംഘം ചെയർപേഴ്സൺ സുമ ബിജു സ്വാഗതം പറയും. ജില്ലയിലെ 7536 അംഗങ്ങളെ പ്രതിനിധികരിച്ചു 750 കൗൺസിലർമാർ സമ്മേളനത്തിൽ പങ്കെടുക്കും ജില്ലാ സെക്രട്ടറി എ. എൻ .ചന്ദ്രബാബു, സ്വാഗത സംഘം കൺവീനർ റ്റി .വി .വർഗീസ് ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. എൻ. ശശി ,വി.എം.സെബാസ്റ്റ്യൻ ,കെ.എം. ഗോപി ,ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ഇ .എൻ. വിശ്വംഭരൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.