
തൊടുപുഴ നഗരസഭ 27ാം വാർഡിൽ സമ്പൂർണ്ണ ഉറവിട ജൈവ മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കുമെന്ന് വാർഡ് കൗൺസിലർ അഡ്വ. ജോസഫ് ജോൺ അറിയിച്ചു. വാർഡിലെ എല്ലാ വീടുകളിലും അടുക്കള മാലിന്യം അവിടെ തന്നെ സംസ്‌കരിക്കുന്നതിനുള്ള സംവിധാനമാണ് ഏർപ്പെടുത്തുന്നത്. ബയോഗ്യാസ് പ്ലാന്റ് , റിംഗ് കമ്പോസ്റ്റ് എന്നിവയാണ് വിതരണം ചെയ്യുന്നത്. തൊടുപുഴ പട്ടണത്തിന്റെ ഹൃദയഭാഗം ഉൾപ്പെടുന്നതാണ് 27ആം വാർഡ്. താരതമ്യേന കുറഞ്ഞ വിസ്തീർണത്തിലുള്ള വസ്തുവിൽ ആണ് ഇവിടെ വീടുകൾ ഉള്ളത്. അത് കൊണ്ട് ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. ഈ പ്രശ്‌നത്തിലാണ് പരിഹാരം ഉണ്ടാവുന്നത്. വാർഡിൽ ഉൽപാദിക്കപ്പെടുന്ന അജൈവമാലിന്യ ശേഖരണം വാർഡിലെ എല്ലാ വീടുകളിലും നടക്കുന്നുണ്ട്. ഇതോടെ 27ആം വാർഡ് തൊടുപുഴ നഗരസഭയിലെ സമ്പൂർണ്ണ മാലിന്യ സംസ്‌കരണ സംവിധാനം ഉള്ള ആദ്യത്തെ വാർഡായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.