ഇടുക്കി: ജില്ലാതല ക്ഷയരോഗ ദിനാചരണം മെഡിക്കൽ കോളേജിൽ നടന്നു. ജില്ലാ മെഡിക്കൽ ആഫീസർ ഡോ. എൽ.മനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപ്രതി സൂപ്രണ്ട് ഡോ.സുരേഷ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. 'അതെ നമുക്ക് ക്ഷയരോഗത്തെ തുടച്ചു നീക്കാം' എന്ന ദിനാചരണ സന്ദേശത്തെ അടിസ്ഥാനമാക്കി ഡോ.രതീഷ് കെ.എച്ച് സംസാരിച്ചു.ഡെപ്യൂട്ടി ഡി.എം .ഒ ഡോ.ശരത്ത് ജി റാവു ക്ഷയരോഗ നിവാരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. അനൂപ്.കെ , റോയി റോജസ് ,തങ്കച്ചൻ ആന്റണി എന്നിവർ സംസാരിച്ചു .ജില്ലാ ടിബി ആഫീസർ ഡോ.സാറാ ആൻ ജോർജ്ജ് സ്വാഗതവും ഈസേപ്പച്ചൻ ആന്റണി നന്ദിയും പറഞ്ഞു. നഴ്സിംഗ് വിദ്യാർത്ഥികൾക്കായി ജില്ലാ ടിബി ആഫീസർ ഡോ.സാറാ ആൻ ജോർജ്ജ് ബോധവത്കരണ ക്ലാസ്സ് എടുത്തു. ജില്ലാ ക്യയരോഗ ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഉടുമ്പൻചോല,അടിമാലി,കൊന്നത്തടി,വെള്ളത്തൂവൽ എന്നിവടങ്ങളിൽ ബോധവത്കരണ റാലി,സ്ട്രീറ്റ് പ്ലേ, ബോധവത്കരണ ക്ലാസ്സുകൾ, ക്ഷയരോഗ പരിശോധനാ ക്യാമ്പുകൾ എന്നിവയും നടത്തി.