
പീരുമേട് : കുട്ടിക്കാനം മാർ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജും ഐക്കൺ ചാരിറ്റീസും സംയുക്തമായി പഠനത്തിൽ മികച്ച വിദ്യാർത്ഥിക്കൾക്ക് നൽകുന്ന ഐക്കൺ എക്‌സലൻസ് അവാർഡ് വിതരണം നടന്നു. കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 6 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. ഐക്കൺ ചാരിറ്റീസ് ചെയർമാൻ ജോർജ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഓർത്തഡോക്‌സ് സഭയുടെ ഇന്റേണൽ ഓഡിറ്റരും കോളേജ് ഗവണിംഗ് ബോർഡ് അംഗവുമായ സി.എ. ജേക്കബ് മാത്യു,കോളേജ് പ്രിൻസിപ്പൽ ഡോ. വി ഐ. ജോർജ് , വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഏലിയാസ് ജാൻസൺ, പ്ലെയിസ്‌മെന്റ് ഓഫീസർ നികിത് കെ. സക്കറിയ, അജീഷ് പി ഏലിയാസ് എന്നിവർ പ്രസംഗിച്ചു .