പീരുമേട്: കെ.എസ്.ടിഎ. പീരുമേട് സബ്ബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി. സബ്ജില്ലാ പ്രസിഡന്റ് റോയ് മോൻ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ജില്ലാ സെക്രട്ടറി എം. ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എം രമേശ്, പി.ആർ.ബിന്ദു, എൽ. ശങ്കിലി, പി പുഷ്പരാജൻ, എസ് ദുരൈ രാജ്, കെ.പോൾരാജ് , ജയൻ.പി , സാബു ജോസഫ് എന്നിവർ സംസാരിച്ചു . യോഗത്തിൽ കലാകായിക രംഗത്ത് മികവു പുലർത്തിയവരെയും അക്കാദമിക വർഷം പി.എസ്.സി നിയമനം ലഭിച്ചവരെയും ആദരിച്ചു.