പീരുമേട്: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ നേതാവുമായ അരവിന്ദ് കേജ് രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പീരുമേട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.മണ്ഡലം പ്രസിഡന്റ് ജോസഫ് ജേക്കബ് ഉദ്ഘാടനംചെയ്തു. . നിയോജക മണ്ഡലം സെക്രട്ടറി വിശ്വനാഥപുരം റെജി മണികണ്ഠൻ , ജോജി, റോബിൻ, സുധീഷ് രാമചന്ദ്രൻ, അനിൽ കൊക്കയാർ തുടങ്ങിയവർ സംസാരിച്ചു.