ചെറുതോണി: എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്ജിനായി . തങ്കമണിയിൽ ബസ് സ്റ്റാന്റ് മൈതാനിയിൽ വൻസ്ത്രീ പങ്കാളിത്തത്തോടെ വനിത പാർലമെന്റ് സംഘടിപ്പിച്ചു.മതേതര ഇന്ത്യയുടെയും സ്ത്രീത്വത്തിന്റെ അഭിമാനം സംരക്ഷിക്കപ്പെടുന്നതിനായിരിക്കണം ഇത്തവണത്തെ വോട്ട് എന്നും വനിതാ പാർലമെന്റിൽ ആഹ്വാനം ചെയ്തു.
യോഗം അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ, മെർലിൻ ആന്റണി, ലിസ്സി ജോസ്, ആലീസ് വർഗീസ്, സെലിൻ കുഴിഞ്ഞാലി, ഗീത തുളസീധരൻ തുടങ്ങിയ ഇടതുപക്ഷ വനിത സംഘടനാ നേതാക്കൾ പ്രസംഗിച്ചു.