joice
എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്ജ് പാറത്തോട്ടിൽ വോട്ടഭ്യർത്ഥിക്കുന്നു

നെടുങ്കണ്ടം: തോട്ടം മേഖലയുടെ സ്‌നേഹവായ്പ് ഏറ്റുവാങ്ങി ജോയ്സ് ജോർജ്ജ് ഉടുമ്പൻചോലയിൽ പര്യടനം നടത്തി. എല്ലാവരോടും വോട്ട് അഭ്യർത്ഥിച്ചും കുശലം പറഞ്ഞും തടിച്ചുകൂടിയ ജനാവലിയെ അഭിവാദ്യം ചെയ്തും സ്ഥാനാർത്ഥി മുന്നോട്ട് നീങ്ങി. തുടർന്ന് കാന്തിപ്പാറ, ഉടുമ്പൻചോല, ശാന്തൻപാറ തുടങ്ങിയ പ്രദേശങ്ങളിൽ പര്യടനം നടത്തി അടുത്ത പഞ്ചായത്തിലേക്ക് കടന്നു. സേനാപതിയിലെ കുത്തുങ്കൽ, മുക്കുടിൽ, ചെമ്മണ്ണാർ, മുരിക്കുംതൊട്ടി, കുരുവിളാസിറ്റി, രാജകുമാരി നോർത്ത്, ഖജനാപ്പാറ, എൻ.ആർ. സിറ്റി, രാജാക്കാട് എന്നിവിടങ്ങളിൽ വൻസ്വീകരണമാണ് ലഭിച്ചത്. വന്യജീവി ശല്യമുൾപ്പടെ നാട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വോട്ടർമാർ സ്ഥാനാർത്ഥിയുമായി പങ്കുവെച്ചു. രാജാക്കാട് നിംസ് കോളജ്, രാജകുമാരി എൻഎസ്എസ് കോളജ്, കുടുംബാരോഗ്യ കേന്ദ്രം, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ജോയ്സ് ജോർജ്ജ് ആ മേഖലയിലെ മതമേലധ്യക്ഷൻമാരെയും കണ്ടു.

ഇന്ന് പീരുമേട്ടിൽ

അഡ്വ. ജോയ്സ് ജോർജ്ജ് ഇന്ന് പീരുമേട് മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ കുട്ടിക്കാനത്തു നിന്നും ആരംഭിച്ച് ഉപ്പുതറ, ചപ്പാത്ത്, 35ാം മൈൽ, പെരുവന്താനം, ഏന്തയാർ, കൊക്കയാർ എന്നിവിടങ്ങളിൽ പര്യടനം നടത്തി വണ്ടിപ്പെരിയാറിൽ നൈറ്റ് മാർച്ചോടു കൂടി സമാപിക്കും.