
തൊടുപുഴ: സ്‌കൂൾ കുട്ടികൾക്ക് അന്നം വിളമ്പുന്ന സ്‌കൂൾ പാചക തൊഴിലാളികൾക്ക് ശമ്പളം നൽകാത്ത പിണറായി സർക്കാരിന്റെ നടപടി അങ്ങേയറ്റം പ്രധിഷേധാർഹമാണെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പി.ജെ അവിര പറഞ്ഞു സ്‌കൂൾ പാചക തൊഴിലാളി കോൺഗ്രസ് (ഐ എൻ ടി യു സി )നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .യൂണിയൻ നിയോജക മണ്ഡലം പ്രസിഡന്റ് ഷാന്റി സാബു അദ്ധ്യക്ഷത വഹിച്ചു ജില്ല പ്രസിഡന്റ് കെ .പി റോയി മുഖ്യപ്രഭാഷണം നടത്തി ,കോൺഗ്രസ് നേതാക്കളായ ജോയി മൈലാടി ,കെ ജി സജിമോൻ യൂണിയൻ ജില്ലാസെക്രട്ടറി ശാലിനി ശശി , നേതാക്കളായ ഗോപി വണ്ണപ്പുറം , കെ കെ പ്രീത, മേരി ജോർജ് , ജിൻസി ജോമോൻ ,സുഭദ്ര പി എസ് , ജിൻസി റിക്സ് തുടങ്ങിയവർ പ്രസംഗിച്ചു.