പീരുമേട് : ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. പാമ്പനാർ റാണിമുടി പാറമാലിയിൽ പി.ജെ. ജയേഷിനാണ്( 29) നാണ് പരിക്കേറ്റത്. വാഗമണ്ണിൽ നിന്നും കുമളിക്ക് പോയ സ്വകാര്യ ബസും,കുട്ടിക്കാനത്തിനു പോയ ബൈക്കും തമ്മിൽ ഇന്നലെ രാവിലെ പത്തുമണിയോടെ പീരുമേട്ടിൽ വച്ചായിരുന്നു ഇടിച്ചത്. കൈക്കും, കാലിനും സാരമായ പരിക്കേറ്റ ജയേഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.