നെടുങ്കണ്ടം: പത്താം ക്ലാസുകാർക്ക് കേരള ബാങ്കിലും സഹകരണ ഡിപ്പാർട്ട്‌മെന്റുകളിലും , സഹകരണ ബാങ്കുകളിലും നിരവധി തൊഴിൽ അവസരങ്ങൾ ലഭിക്കുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോർപ്പറേഷൻ എന്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള നെടുങ്കണ്ടം സഹകരണ പരിശീലന കേന്ദ്രത്തിൽ ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്സിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള പരീക്ഷ പാസ്സായിരിക്കണം. അപേക്ഷ 30ന് വൈകിട്ട് 5 നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: http://scu.kerala.gov.in സഹകരണ പരിശീലന കേന്ദ്രം നെടുങ്കണ്ടം ഫോൺ.9633748494 , 04868 234311.