രാജാക്കാട് : ബൈസൺവാലി ശ്രീനാരായണ ആർട്സ് സൊസൈറ്റി ഉദ്ഘാടനവും പി.എൻ രാഘവൻ അനുസ്മരണവുംനാളെ ബൈസൺവാലിയിൽ നടക്കും. .സ്വന്തം മണ്ഡലത്തിന്റെ വികസനത്തോടൊപ്പം ബൈസൺവാലി പഞ്ചായത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് മുൻകൈയെടുത്തതിന് എം എം മണി എം.എൽ എ ക്ക് പൗരസ്വീകരവും നൽകും. 24 ന് വൈകിട്ട് നാലിന് സാസ് സെക്രട്ടറി വി.പി ശശികുമാറിന്റെ ആമുഖ പ്രസംഗത്തോടെ കവിയരങ്ങ് നടത്തും.5 ന് ബൈസൺവാലി സെന്റ് ആന്റണീസ് കുരിശുകവലയിൽ നിന്നും എം. എം. മണിയെ സ്വീകരിച്ച് സമ്മേളന വേദിയിലേക്ക് ആനയിക്കും. മന്ത്രി റോഷി അഗസ്റ്റൃൻ എം.എം മണിക്ക് ഉപഹാരസമർപ്പണം നടത്തും. എ രാജ എം.എൽ.എഅദ്ധ്യക്ഷത വഹിക്കും.സ്വാഗത സംഘം ചെയർമാൻ പി.ആർ സലി സ്വാഗതംപറയും .ശ്രീനാരായണ ആർട്സ് സൊസൈറ്റി ഉദ്ഘാടനവും, പി.എൻ രാഘവൻ സ്മാരക സ്‌കോളർഷിപ്പ് , ചികിത്സ സഹായ വിതരണവും എം.എം മണി എം.എൽ.എ നിർവ്വഹിക്കും.ജോസ് കോനാട്ട് പി.എൻ രാഘവൻ അനുസ്മരണ പ്രസംഗം നടത്തും.ഉഷാകുമാരി മോഹൻകുമാർ, റോയിച്ചൻ കുന്നേൽ,പി.എ സുരേന്ദ്രൻ, എം.കെ മാധവൻ എന്നിവർ പ്രസംഗിക്കും 6.30 ന് വിവിധ കലാപരിപാടികളും7 ന് ബിനു അടിമാലി ആന്റ് ടീം നയിക്കുന്ന ഗാനമേള എന്നിവ നടത്തുമെന്ന് സാസ് ഭാരവാഹികളായ പി.ആർ സലി, എം.കെ മാധവൻ, എ.പി പുഷ്പരാജൻ, വി.പി ശശികുമാർ, വി. എസ് ഷാജിമോൻ എന്നിവർ അറിയിച്ചു.