തൊടുപുഴ: കാഡ്സിന്റെ നേതൃത്വത്തിൽ നബാർഡിന്റെ സഹകരണത്തോടെ അഞ്ച് പഞ്ചായത്തുകളിൽ നാട്ടുചന്തകൾ ആരംഭിക്കുന്നു. കരിമണ്ണൂർ, ഉടുമ്പന്നൂർ, വെള്ളിയാമറ്റം ,ആലക്കോട് ,കുമാരമംഗലം പഞ്ചായത്തുകളിലാണ് നാട്ടുചന്തകൾ ആരംഭിക്കുന്നത്. ഈ പഞ്ചായത്തുകളിൽ നടപ്പാക്കിയ സംയോജിത കാർഷിക വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് ഓരോ പഞ്ചായത്തിലും നാട്ടുചന്തകൾ ആരംഭിക്കുന്നത്. കരിമണ്ണൂർ പഞ്ചായത്തിൽ ഇന്നും ഉടുമ്പന്നൂർ പഞ്ചായത്തിൽ നാളെയും കുമാരമംഗലം പഞ്ചായത്തിൽ 25നും ആലക്കോട് പഞ്ചായത്തിൽ ഏപ്രിൽ 5 നും നാട്ടുചന്തകൾ പ്രവർത്തനം ആരംഭിക്കും. വൈകിട്ട് 4 മുതൽ 6 വരെയാണ് പ്രവർത്തന സമയം. നാട്ടുചന്തയിൽ എല്ലാത്തരം കാർഷിക ഉത്പപ്പന്നങ്ങളും കാർഷിക ഉപകരണങ്ങളും പ്രാദേശികമായി ഉത്പാദിപ്പിച്ച മൂല്യ വർദ്ധിത ഉത്പ്പന്നങ്ങളും ചാണകം, കമ്പോസ്റ്റ് തുടങ്ങിയ ജൈവ വളങ്ങളും ഉത്പാദകരായ കർഷകരിൽ നിന്ന് ഉപഭോക്താക്കൾക്ക് നേരിട്ട് വാങ്ങാം. ഉൽത്പ്പന്നങ്ങൾ വിൽക്കുന്നതിനോ വാങ്ങുന്നതിനോ യാതൊരുവിധ ചാർജുകളും ഉണ്ടായിരിക്കുന്നതല്ല നാട്ടുചന്തയിൽ മിച്ചം വരുന്ന ഉത്പ്പന്നങ്ങൾ കാർഡ്സ് നേരിട്ട് സംഭരിക്കുകയും തൊടുപുഴ എറണാകുളം മാർക്കറ്റുകളിൽ വിറ്റഴിക്കുകയും ചെയ്യും.

-വിഷ രഹിത പ്രാദേശിക ഉത്പന്നങ്ങൾ അതാത് പ്രദേശങ്ങളിലുള്ള ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയും കർഷകർക്ക് മികച്ച വില ലഭ്യമാക്കുകയും ആണ് നാട്ടുചന്തയുടെ ലക്ഷ്യ്യം

കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ

നാട്ടുചന്തകൾ ഇവിടെ

കരിമണ്ണൂർ പഞ്ചായത്തിൽ അലോഷ്യസ് ജോസഫ് അത്തിക്കലിന്റെ വീട്ടുമുറ്റം, ഉടുമ്പന്നൂർ പഞ്ചായത്തിൽ .ജോണി തോമസ് മുതലക്കുഴിയുടെ വീട്ടുമുറ്റം കുമാരമംഗലം പഞ്ചായത്തിൽ മോഹനൻ വടക്കേലിന്റെ വീട്ടുമുറ്റം ആലക്കോട് പഞ്ചായത്തിൽ കലയന്താനി, കെ. എസ്. എസ് ഓഫീസ് എന്നിവിടങ്ങളിലാണ് നാട്ടുചന്തയുടെ പ്രവർത്തനം ക്രമീകരിച്ചിട്ടുള്ളത്‌