തൊടുപുഴ: ഇടുക്കി ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ തൊടുപുഴ നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ സന്ദർശനം നടത്തി. രാവിലെ എട്ടിന് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം തൊടുപുഴയിലെ ആദ്യകാല ആർ.എസ്.എസ് പ്രചാരകൻ പി. നാരായണനെ സന്ദർശിച്ചു. കാർഗിൽ വീര ബലിദാനി ലാൻസ് നായിക് സന്തോഷ് കുമാറിന്റെ വീട് സന്ദർശിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം സന്തോഷ് കുമാറിന്റെ പിതാവ് പത്ഭനാഭ പിള്ളയിൽ നിന്ന് സംഗീത അനുഗ്രഹം വാങ്ങി. ആർ.എസ്.എസ് ഇടുക്കി വിഭാഗ് സംഘചാലക് കെ.എൻ. രാജുവിന്റെ കുടയുത്തൂരിലെ വീട്ടിൽ സന്ദർശിച്ചു. പാറ ദിവ്യ രക്ഷാലയത്തിലെ അന്തയവാസികളെയും കലയന്താനി സെന്റ് മേരീസ് പള്ളിയും തൊടുപുഴ മേഖലയിലെ വിവിധ സാമൂഹിക സമുദായിക നേതാക്കളെയും സന്ദർശിച്ചു. തുടർന്ന് എൻ.ഡി.എ വണ്ണപ്പുറം പഞ്ചായത്ത് നേതൃ യോഗത്തിലും പങ്കെടുത്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, ജനറൽ സെക്രട്ടറി രതീഷ് വരകുമല, മേഖലാ സെക്രട്ടറി ടി.എച്ച്. കൃഷ്ണ കുമാർ, ജില്ലാ സെക്രട്ടറി സൗമ്യാ പി.വി, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി ശ്രീവിദ്യ രാജേഷ്, ബി.ജെ.പി തൊടുപുഴ മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് കാഞ്ഞിരമറ്റം, വണ്ണപ്പുറം മണ്ഡലം പ്രസിഡന്റ് എൻ.കെ അബു, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, ബി.ഡി.ജെ.എസ് തൊടുപുഴ മണ്ഡലം പ്രസിഡന്റ് ബിനോജ് ടി.കെ, ജില്ലാ ട്രഷർ ബിജിത ബി. ബോസ്സ് തുടങ്ങിയ നേതാക്കളും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.