തൊടുപുഴ: സ്മിത മെമ്മോറിയൽ ആശുപത്രിയിൽ ഏഴു വയസുകാരനായ കോതമംഗലം സ്വദേശിയിൽ ബ്രെയിൻ ട്യുമൗർ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. കുട്ടിക്ക് ചെറുപ്പകാലം മുതൽ തന്നെ അപസ്മാരം ഉണ്ടായിരുന്നു. തുടർന്നുള്ള എം.ആർ.ഐ പരിശോധനയിൽ കുട്ടിയുടെ തലയുടെ ഇടത് വശത്തായി 4.5 സെന്റിമീറ്റർ വലിപ്പത്തിൽ ട്യൂമർ കണ്ടെത്തി. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് കുട്ടിയെ വിധേയമാക്കി. ഏകദേശം ആറ് മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ആശുപത്രി ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ആദർശ് മാനുവൽ
അനസ്‌തേഷ്യാ വിഭാഗം മേധാവി മേജർ ജനറൽ ഡോ. സണ്ണി ഈപ്പൻ, ഡോ. മിലിട്ട പോൾ എന്നിവരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പൂർണമായും സുഖം പ്രാപിച്ചു. രണ്ട് വർഷത്തിനുള്ളിൽ തന്നെ മുന്നൂറിലധികം പ്രധാന മസ്തിഷ്‌ക, നട്ടെല്ല് ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ സ്മിത ആശുപത്രി മറ്റൊരു നാഴികകല്ലുകൂടി കൈവരിച്ചു. ജില്ലയിലെ ഏക പീഡിയാട്രിക് ന്യൂറോസർജറി ആശുപത്രി എന്ന സ്ഥാനവും സ്മിതയ്ക്ക് മാത്രമാണ്.