തൊടുപുഴ: പ്രശസ്ത നർത്തകൻ ആർ എൽ വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ പരാമർശങ്ങൾ നിന്ദ്യവും സാംസ്‌കാരികകേരളത്തെ ലജ്ജിപ്പിക്കുന്നതുമാണെന്ന് തപസ്യ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കലയുടെ ഉത്പത്തിയെക്കുറിച്ചും ആസ്വാദനത്തെ സംബന്ധിച്ചും യാതൊരു തിരിച്ചറിവും ഇല്ലാത്ത മലീമസമായ മനസിൽ നിന്നാണ് ഇത്തരം ജൽപ്പനങ്ങൾ ഉണ്ടാകുന്നത്. നിറത്തിന്റെ പേരിലും മറ്റും സൗന്ദര്യത്തിന്റെ അളവുകോലുമായി അവർ ഇത്രയും കാലം കലാരംഗത്ത് പ്രവർത്തിച്ചു എന്നത് മലയാളികൾക്ക് അപമാനമാണെന്നും തപസ്യ ജില്ലാ അദ്ധ്യക്ഷൻ വി.കെ. സുധാകരൻ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് തൊടുപുഴയിൽ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ തപസ്യ സംസ്ഥാന സമിതി അംഗം വി.കെ. ബിജു, ജില്ലാ ജനറൽ സെക്രട്ടറി എം.എം. മഞ്ജുഹാസൻ, വൈസ് പ്രസിഡന്റ് രമ പി. നായർ, സെക്രട്ടറി സിജു ബി. പിള്ള എന്നിവരും സംസാരിച്ചു.