തൊടുപുഴ: ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷന്റെയും ഫാസ്റ്റ് ട്രാക്ക് റോളർ സ്കേറ്റിംഗ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ തൊടുപുഴ മുനിസിപ്പൽ യു.പി സ്‌കൂളിൽ റോളർ സ്‌കേറ്റിംഗ് പരിശീലനം നൽകുന്നു. ഏപ്രിൽ ഒന്ന് മുതൽ മേയ് 30 വരെ എല്ലാ ദിവസവും പരിശീലനം ഉണ്ടാകും. ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്ന കെ.പി. സജിയാണ് പരിശീലനം നൽകുന്നത്. പരിശീലനം ആഗ്രഹിക്കുന്ന കുട്ടികൾ അസോസിയേഷനുമായോ 9447828361 എന്ന നമ്പരിലോ ബന്ധപ്പെടാം.