അടിമാലി: എസ്.എൻ.ഡി.പി യോഗം അടിമാലി യൂണിയന്റെ ആഭിമുഖ്യത്തിൽ യുവതീ- യുവാക്കൾക്കായി നടത്തുന്ന വിവാഹപൂർവ്വ കൗൺസിലിംഗ് യൂണിയൻ ജോയിന്റ് കൺവീനർ കെ.എസ്. ലതീഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കൺവീനർ സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ കൺവീനർ സുനിതാ ബാബുരാജ് സ്വാഗതവും സൈബർസേന യൂണിയൻ ചെയർമാൻ വിഷ്ണു ദേവിയർ, വനിതാസംഘം കൗൺസിലർ സിനി ഷാജി എന്നിവർ ആശംസയും പറഞ്ഞു. ബിജു പുളിക്കലേടത്ത്, സുരേഷ്‌കുമാർ തുടങ്ങിയവർ ക്ലാസ് നയിച്ചു.