വണ്ടിപ്പെരിയാർ: അഴുത ബ്ലോക്ക് പഞ്ചായത്തിൽ അസ്പറേഷണൽ ബ്ലോക്ക് പരിപാടിയുടെ ഭാഗമായി ആദിവാസി ഊരുകളിൽ ദ്വിദിന ദന്തൽ ക്യാമ്പ് സംഘടിപ്പിച്ചു. പളിയക്കുടി, മന്നാക്കുടി, വഞ്ചിവയൽ, സത്രം എന്നീ ആദിവാസി ഊരുകളിലെ ജനങ്ങളാണ് ക്യാമ്പ് പ്രയോജനപ്പെടുത്തിയത്. കോട്ടയം മെഡിക്കൽ കോളേജിലെ അസി. പ്രൊഫസർ ഡോ. ഷിബു തോമസ് സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ പത്തംഗ സംഘം 150 ഓളം പേർക്ക് രോഗനിർണ്ണയം നടത്തി ചികിത്സ ലഭ്യമാക്കി. ജില്ലാ കളക്ടർ ഷീബാ ജോർജ്ജ്, സബ് കളക്ടർ ഡോ. അരുൺ എസ്. നായർ, ഡെപ്യൂട്ടി കളക്ടർ ഡോ. പ്രിയൻ അലക്‌സ് റെബെല്ലോ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ. വെള്ളയ്യൻ, പീരുമേട് തഹസിൽദാർ, പട്ടിക വർഗ്ഗ വികസന വകുപ്പിലെ ഫെസിലറ്റേറ്റർമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.