ഇ​ടു​ക്കി:​ ജി​ല്ലാ​ ലീ​ഗ​ൽ​ സ​ർ​വീ​സ​സ് അ​തോ​റി​ട്ടി​യി​ൽ​ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​ വി​ഭാ​ഗ​ത്തി​ൽ​ നി​ന്നും​ വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ നി​ന്നു​മു​ള്ള​ പാ​രാ​ലീ​ഗ​ൽ​ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ​ ഒ​ഴി​വു​ക​ൾ​ ഉ​ണ്ട്. എ​ല്ലാ​ വി​ഭാ​ഗം​ ജ​ന​ങ്ങ​ൾ​ക്കും​ എ​ളു​പ്പം​ നീ​തി​ ല​ഭി​ക്കു​ന്ന​തി​നാ​യി​ ദേ​ശീ​യ​ നി​യ​മ​ സേ​വ​ന​ അ​തോ​റിട്ടി​ വി​ഭാ​വ​നം​ ചെ​യ്ത​ പ​ദ്ധ​തി​ പ്ര​കാ​ര​മു​ള്ള​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ന​ട​ത്തു​ക​ എ​ന്ന​താ​ണ് പാ​രാ​ ലീ​ഗ​ൽ​ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ​ ചു​മ​ത​ല​. വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് ശ​മ്പ​ള​മോ​ അ​ല​വ​ൻ​സോ​ ല​ഭി​ക്കു​ന്ന​ത​ല്ല​. സൗജന്യമാ​യി​ സേ​വ​നം​ ചെ​യ്യാ​ൻ​ ത​യ്യാ​റു​ള്ള​വ​രുമാ​യി​രി​ക്ക​ണം​. എ​ന്നാ​ൽ​ പ്ര​ത്യേ​ക​ ജോ​ലി​ക​ൾ​ നി​ർ​വ​ഹി​ക്കു​ന്ന​തി​ന് ഹോ​ണ​റേ​റി​യം​ ല​ഭി​ക്കു​ന്ന​താ​ണ്. അ​പേ​ക്ഷ​ക​ർ​ എ​സ്.എ​സ്.എ​ൽ.​സി​ പാ​സാ​യ​വ​ർ​ ആ​യി​രി​ക്ക​ണം​. താ​ത്പ​ര്യ​മു​ള്ള​വ​ർ​ സ്വ​ന്തം​ കൈ​പ്പ​ട​യി​ൽ​ ത​യ്യാ​റാ​ക്കി​യ​ അ​പേ​ക്ഷ​,​ ബ​യോ​ഡേ​റ്റ​,​ പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​,​ വി​ദ്യാ​ഭ്യാ​സ​ യോ​ഗ്യ​ത​ തെളി​യി​ക്കു​ന്ന​ രേ​ഖ​ക​ളു​ടെ​ പ​ക​ർ​പ്പ് എ​ന്നി​വ​ സ​ഹി​തം​ മു​ട്ടം​ ജി​ല്ലാ​ കോ​ട​തി​ സ​മു​ച്ച​യ​ത്തി​ൽ​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ ജി​ല്ലാ​ ലീ​ഗ​ൽ​ സ​ർ​വീ​സ​സ് അ​തോ​റി​റ്റി​യു​ടെ​ ഓ​ഫീ​സി​ൽ​ ഏപ്രിൽ ആറിനകം​ ന​ൽ​ക​ണം​. അ​പേ​ക്ഷ​ സെ​ക്ര​ട്ട​റി​,​ ജി​ല്ലാ​ ലീ​ഗ​ൽ​ സ​ർ​വീ​സ​സ് അ​തോ​റി​ട്ടി​,​ ജി​ല്ലാ​ കോ​ട​തി​ സ​മു​ച്ച​യം​,​ മു​ട്ടം​ പി.ഒ​,​ 6​8​ 5​5​ 8​7​ എ​ന്ന​ വി​ലാ​സ​ത്തി​ൽ​ അ​യ​ച്ചു​ത​ന്നാ​ലും​ മ​തി​യാ​കും.