അടിമാലി: തോണിപ്പാറ ശ്രീധർമ്മ ശാസ്താ സ്വയംഭൂ ക്ഷേത്രത്തിൽ പൈങ്കുനി ഉത്രം മഹോത്സവത്തിന് തുടക്കം. 25 ന് സമാപിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഘടനാനന്ദനാഥ പാദ തീർത്ഥയുടെയും ക്ഷേത്രം മേൽശാന്തി വി.എം. രവീന്ദ്രൻ വാകവയലിന്റെയും മുഖ്യകാർമികത്വത്തിൽ തൃക്കൊടയേറ്റി. ഇന്ന് പ്രാദേശിക കലാപരിപാടി നടക്കും. സമാപന ദിവസമായ നാളെ ഉച്ചകഴിഞ്ഞ് 3.30ന് ഇരുമ്പുപാലത്തു നിന്ന് പൂത്താലങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടയോടെ പകൽപ്പൂരം നടക്കും. രാത്രി 9.30ന് കൊച്ചിൻ ബിജുവും സംഘവും കോമഡി ഉത്സവം താരങ്ങളും അണിനിരക്കുന്ന കൊച്ചിൻ റിഥം ടീമിന്റെ മെഗാ ഷോയും നടക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് എം.ടി പ്രമേശും സെക്രട്ടറി കെ.കെ. രാജനും അറിയിച്ചു.