തൊടുപുഴ: കുടുംബങ്ങളുടെ നവീകരണവും വിശുദ്ധീകരണവും ലക്ഷ്യം വച്ചുകൊണ്ട് തൊടുപുഴ മേഖലയിലെ വിവിധ ഫൊറോനകളുടെയും പ്രാർത്ഥനാകൂട്ടായ്മകളുടെയും നേതൃത്വത്തിൽ ഈ വർഷത്തെ തൊടുപുഴ മേഖലാ ബൈബിൾ കൺവെൻഷൻ കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ തിരി തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ഇന്നലെ മുതൽ 27 വരെ കൺവൻഷൻ നടത്തും. വൈകിട്ട് നാല് മുതൽ 8.30 വരെയാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത് ഫാ. കുര്യൻ കാരിയ്ക്കൽ (ഡയറക്ടർ, കാരിസ് ഭവൻ, അതിരമ്പുഴ), ബ്ര. സാബു ആറുതൊട്ടിയിൽ (കിംഗ് ജീസസ് മിനിസ്ട്രി) എന്നിവരാണ്.