പീരുമേട്: രാജ്യത്തെ ഭരണഘടന തന്നെ അട്ടിമറിക്കപ്പെടുന്ന സാഹചര്യത്തിലൂടെയാണ് കടന്നു പോവുന്നതെന്ന് കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജിമോൾ പറഞ്ഞു. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഏലപ്പാറയിൽ സംഘടിപ്പിച്ച വനിതാ പാർലമെന്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിജിമോൾ. ജോയ്സ് ജോർജിന്റെ തെരഞ്ഞടുപ്പ് പ്രചരണാർത്ഥമാണ് ഇടത് വനിതാ സംഘടനകൾ ഏലപ്പാറയിൽ വനിത പാർലമെന്റ് സംഘടിപ്പിച്ചത്. പീരുമേട് ഏലപ്പാറ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന വനിതാ പാർലമെന്റ് കേരളമഹിള സംഘം സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജിമോൾ ഉദ്ഘാടനം ചെയ്തു. കുസുമം സതീഷ് അദ്ധ്യക്ഷയായി. പീരുമേട് അസംബ്ലി മണ്ഡലത്തിന്റെ വിവിധ പഞ്ചായത്തുകളിൽ നിന്നായി നൂറ് കണക്കായ സ്ത്രീകൾ പാർലമെന്റിൽ പങ്കെടുത്തു. അഖലേന്ത്യാ ജനാധിപത്യ മഹിളാ അസോസയേഷൻ കേന്ദ്ര കമ്മറ്റിയംഗം സൂസൻ കോടി മുഖ്യപ്രഭാഷണം നടത്തി. കെ.എം. ഉഷ, ഷിലാ രാജൻ, പ്രഭാ ബാബു, ആശാ ആന്റണി, അൽഫി, പി. മാലതി എന്നിവർ സംസാരിച്ചു.