deen
ചെറുവട്ടൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് വോട്ട് അഭ്യർത്ഥിക്കുന്നു

ഇടുക്കി: കോതമംഗലം നിയോജകമണ്ഡലത്തിൽ വിവിധ പഞ്ചായത്തുകളിൽ ഇന്നലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് പ്രചരണം നടത്തി. രാവിലെ വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂർ കവലയിൽ നിന്നാണ് ഡീൻ കുര്യാക്കോസ് പ്രചാരണം ആരംഭിച്ചത്. തുടർന്ന് വാരപ്പെട്ടി കവലയിൽ പ്രചരണം നടത്തിയ ശേഷം നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂർ ഹൈക്കോട്ട് ജംഗ്ഷൻ, നെല്ലിക്കുഴി കവല എന്നിവിടങ്ങളിലെത്തി കടകൾ കയറി വോട്ട് അഭ്യർത്ഥിച്ചു. ഇതിനിടയിൽ മികച്ച അംഗണവാടി വർക്കർക്കുള്ള പുരസ്‌കാരം നേടിയ പി.കെ. അജിത കുമാരിയെ അംഗണവാടിയിലെത്തി യു.ഡി.എഫ് സ്ഥാനാർത്ഥി ആദരിച്ചു. തുടർന്ന് കോതമംഗലം നഗരസഭയിലും ബസ് സ്റ്റാൻഡിൽ വോട്ട് അഭ്യർത്ഥിച്ചു. ഉച്ചയ്ക്ക് ആയക്കാട് കവല, അയിരൂർ പാടം, മുത്തൻകുഴി, ഇരപ്പുങ്ങൽ കവല എന്നിവിടങ്ങളിൽ എത്തിചേർന്ന് ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി. തുടർന്ന് ചേരങ്ങനാൽ കവലയിൽ എത്തി വോട്ടർമാരെ നേരിൽ കണ്ടു. കീരംപാറ, ഊഞ്ഞപ്പാറ, പുന്നേക്കാട് എന്നിവിടങ്ങളിലും വോട്ട് തേടി സ്ഥാനാർത്ഥി എത്തി. വിവിധ ഇടങ്ങളിൽ പ്രദേശവാസികളും സ്ഥാപനങ്ങളിലെ ജീവനക്കാരും ചേർന്നാണ് ഡീൻ കുര്യാക്കോസിനെ സ്വീകരിച്ചത്. ഇന്ന് നെടുങ്കണ്ടം, പാമ്പാടുംപാറ, വണ്ടൻമേട്, കരുണാപുരം എന്നിവിടങ്ങളിൽ പര്യടനം നടത്തും.