sangeetha
കോതമംഗലം നിയോജക മണ്ഡലത്തിൽ വോട്ടഭ്യർത്ഥിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ

ഇടുക്കി: എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ കോതമംഗലം നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ സന്ദർശനം നടത്തി. രാവിലെ നേര്യമംഗലം തലയ്ക്കൽ ചന്തു കോളനി നിവാസികളെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഓഫീസ് ജീവനക്കാരെയും സന്ദർശിച്ചു. തൃക്കാരിയൂർ ശ്രീമഹാദേവ ക്ഷേത്ര ദർശനം നടത്തി. തുടർന്ന് ചവളർ സൊസൈറ്റി സംസ്ഥാന കമ്മിറ്റി ഓഫീസ്,​ എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയൻ ഓഫീസ്, വിശ്വകർമ്മ സഭ കോതമംഗലം താലൂക്ക് യൂണിയൻ ഓഫീസ്, തൃക്കാരിയൂർ പ്രഗതി ബാലഭവൻ, കോതമംഗലം ചെറിയപ്പള്ളിയിൽ പൊൻകുരിശ് വണങ്ങി പുരോഹിതരുടെ അനുഗ്രഹം വാങ്ങി. തുടർന്ന് കോതമംഗലം ടൗണിൽ പ്രവർത്തകരോടൊപ്പം വോട്ടഭ്യർത്ഥിച്ചു. വിവിധ സാമൂഹിക സമുദായിക നേതാക്കളെയും സന്ദർശനം നടത്തി പിന്തുണ തേടി. ബി.ജെ.പി സംസ്ഥാന സമിതി അംഗം പി.പി. സജീവ്,​ ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല, എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ഇ.ടി. നടരാജൻ, ജില്ലാ സെക്രട്ടറി സൗമ്യ പി.വി, ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ഷൈൻ കെ. കൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.