ഇടുക്കി: മൂന്നാറിൽ കരിമ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് വനം വകുപ്പ്. കഴിഞ്ഞ ദിവസം മൂന്നാർ സേവൻമലയിലാണ് വിനോദ സഞ്ചാരികൾ കരിമ്പുലിയെ കണ്ടത്. ജർമൻ സ്വദേശികളായ വിനോദ സഞ്ചാരികളുമായി സെവൺമലയിൽ ട്രക്കിംഗിന് പോയ ടൂറിസ്റ്റ് ഗൈഡ് രാജാണ് കരിമ്പുലിയെ ആദ്യം കാണുന്നത്. പുൽമേട്ടിലൂടെ നടന്നു നീങ്ങുന്ന പുലിയുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഒന്നര വർഷം മുമ്പ് രാജമലയിൽ സ്ഥാപിച്ചിട്ടുള്ള കാമറയിൽ കരിമ്പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നെന്നും ഈ പുലിയെ ആകാം സെവൻ മലയിൽ കണ്ടതെന്നുമാണ് വനം വകുപ്പിന്റെ നിഗമനം.