
മുതലക്കോടം: കനിവ് ശിഹാബ് തങ്ങൾ വെൽഫെയർ ആന്റ് ചാരിറ്റബിൾ ട്രസ്റ്റും, മുസ്ലിം ലീഗ് മുതലക്കോടം മേഖലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച റംസാൻ റിലീഫിന്റെ വിതരണം ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി. എം സലിം നിർവ്വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി എച്ച് സുധീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുതലക്കോടം പഴേരി മുഹ് യദ്ദീൻ ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് റഫീഖ് ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി.യോഗത്തിൽ മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം പി സലിം, യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി ഇ നൗഷാദ്, നേതാക്കളായ പി കെ ലത്തീഫ്, പി ഇ ബഷീർ, റ്റി എച്ച് മൈതീൻ, പി കെ ബഷീർ, വി എ റഷാദ്, പി കെ അനസ്, പി എം ഷംസുദ്ദീൻ, അബൂ താഹിർ ലത്വീഫി, അജ്മൽ അലിയാർ, മുഹമ്മദ് ബാസിം, നാസിം നൗഷാദ്, അൻസാഫ് ഷാദുലി, പി കെ ഹുസൈൻ എന്നിവർ സംസാരിച്ചു.