അടിമാലി: വിശുദ്ധവാരാചരണത്തിന് പ്രാർത്ഥാനിർഭരമായ തുടക്കം കുറിച്ച് ക്രൈസ്തവ വിശ്വാസികൾ ഓശാന ഞായർ ആചരിച്ചു. കുരിശുമരണത്തിനു മുമ്പായി യേശു അവസാനമായി ജറുസലേമിലേക്ക് എത്തിയതിന്റെ ഓർമ്മ ആചരിക്കുന്ന ദിവസമാണ് ഓശാന. വിനീതനായി കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലെമിലേക്ക് വന്ന യേശുവിനെ ഓശാന വിളികളുമായാണ് ജനക്കൂട്ടം എതിരേറ്റത്. അതിന്റെ ഓർമ്മയ്കായിട്ടാണ് ഓശാന ഞായർ ആചരിച്ചത്.
ഞായറാഴ്ച നടന്ന ഓശാന പെരുന്നാളിന്
അടിമാലി സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഹൈറേഞ്ച് മേഖലാ മെത്രാപ്പാേലീത്ത ഡോ. ഏലിയാസ് മോർ അത്താനാസിയോസ്, വികാരി റവ. എൽദോസ് കുറ്റപ്പാല കോർ എപ്പിസ്‌കോപ്പ, സഹ വികാരി ഫാ. ബേസിൽ പുളിഞ്ചോട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ ശുശ്രൂഷകൾ നടന്നു.
അടിമാലി സെന്റ് ജൂഡ് ടൗൺ പള്ളിയിൽ വികാരി ഫാ. ജാേസഫ് കൊച്ചുകുന്നേൽ കാർമ്മികത്വം വഹിച്ചു.
ഇരുമ്പുപാലം സെന്റ് ആന്റ്ണീസ് ദേവാലയത്തിൽ നടന്ന ഓശാന തിരുനാൾ തിരുകർമ്മങ്ങൾക്ക് ഫാ. ജോസഫ് പാലക്കുടി നേതൃത്വം നൽകി. ഇരുമ്പുപാലം ടൗൺ കുരിശുപള്ളിയിൽ നിന്നും ആരംഭിച്ച കുരുത്തോല പ്രദിക്ഷണത്തിൽ നുറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു.
പണിക്കൻകുടി സെന്റ് ജോൺ മരിയ വിയാനി പള്ളിയിൽ നടന്ന ഓശാന ഞായർ തിരുക്കർമ്മങ്ങൾക്ക് ഇടവകവികാരി ഫാ. ടോമി ആനിക്കുഴിക്കാട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു.
പീരുമേട്: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണആചരിച്ചുആഘോഷിച്ചു.
പീരുമേട്, പാമ്പനാർ, വണ്ടിപ്പെരിയാർ,ഉപ്പുതറ പെരുവന്താനം ഏലപ്പാറ തുടങ്ങിയ വിവിധ മേഖലകളികളിലെ ക്രെസ്തവ ദേവാലയങ്ങളിൽ ഒശാന തിരുകർമ്മകൾ ഭക്ത്യാദരപൂർവ്വം നടന്നു. പ്രദിഷണവും നടത്തി.