രാജാക്കാട്:സ്ത്രീകളുടെ മാനസിക ശാരീരിക ഉല്ലാസത്തിനും വ്യക്തിത്വ വികസനത്തിനും കലാ,കായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി
രാജാക്കാട് കേന്ദ്രമാക്കി രൂപം നൽകിയ രാജാക്കാട് വുമൺസ് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തി.
ക്ലബ്ബ് പ്രസിഡന്റ് ഇന്ദിര സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് സതി ഉദ്ഘാടനം നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം കിങ്ങിണി രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വീണ അനൂപ്, രാജാക്കാട് അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് ബാങ്ക് സെക്രട്ടറി സി.കെ വിജയൻ,ക്ലബ്ബ് സെക്രട്ടറി സ്മൃതി അനിൽ,വൈസ് പ്രസിഡന്റ് സുശീല മാധവൻ,ട്രഷറർ ബിനി ബേബി,ശ്രീലത വിജയൻ,റെനി പ്രസാദ്,ജയ മഹേഷ്,മായമ്മ എന്നിവർ പ്രസംഗിച്ചു.