മൂന്നാർ: ഞായറാഴ്ച രാവിലെ മൂന്നാർ മൗണ്ട് കാർമൽ ചർച്ചിൽ വിശുദ്ധകുർബാനയിൽ പങ്കെടുത്ത് കുരുത്തോല സ്വീകരിച്ചു. തുടർന്ന് മൂന്നാർ ദേവികുളം പഞ്ചായത്തുകളിൽ പര്യടനം നടത്തി. ഉച്ചകഴിഞ്ഞ് മറയൂർ പഞ്ചായത്തിലെ ഗോത്രജനവിഭാഗ മേഖലകളിലും എൽ.ഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്ജ് പര്യടനം നടത്തി.
മൂന്നാറിൽ ചേർന്ന സി.എ. കുര്യൻ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം എംപിയുമായും കൂടിക്കാഴ്ച നടത്തി.
ഇന്ന് മുവാറ്റുപുഴയിൽ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തും. രാവിലെ 7 ന് മൂവാറ്റുപുഴ നഗരസഭയിൽ നിന്നുമാണ് പര്യടനം ആരംഭിക്കുന്നത്. തുടർന്ന് പായിപ്ര, മുളവൂർ, വാളകം, മാറാടി, അടൂപറമ്പ്, ആനിക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിൽ ശാലകൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പര്യടനം നടത്തും. വൈകിട്ട് 5.30 ന് ആനിക്കാട് ചെങ്ങറ കോളനി, മൂവാറ്റുപുഴ ഹൗസിംഗ് ബോർഡ്, പായിപ്ര മനാറി എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിലും ജോയ്സ് ജോർജ് പങ്കെടുക്കും.