തൊടുപുഴ : എൻ. ഡി. എ സ്ഥാനാർത്ഥിയു അഡ്വ: സംഗീത വിശ്വനാഥൻ പീരുമേട് നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ സന്ദർശനം നടത്തി.പ്രമുഖ വ്യക്തികളെ കണ്ട് പിൻതുണയും അനുഗ്രഹവും തേടിയും വിവിധ ആരാധനാലയങ്ങളിൽ എത്തി വിശ്വാസികളുമായി സൗഹൃദം പങ്കുവെയ്ക്കാനുമാണ് പ്രധാനമായും സമയം ചിലവഴിച്ചത്.
അണക്കര സെന്റ് തോമസ് ഫൊറാന ദേവാലയത്തിൽ എത്തിയാണ് ഇന്നലെ പര്യടനം ആരംഭിച്ചത്.ഓശാന ഞായർ ചടങ്ങിൽ പങ്കെടുത്ത വിശ്വാസികളെ കണ്ട് അപിൻതുണ അഭ്യർത്ഥിച്ച ശേഷം വിവിധ മത സാമുദായിക നേതാക്കന്മാരെ നേരിൽ കണ്ടു.പിന്നീട് എസ്.എൻ.ഡി.പി യോഗം അട്ടപ്പള്ളം ശാഖ കുടുംബയോഗത്തിൽ പങ്കെടുത്തു. തുടർന്ന് എൻ ഡി എ വണ്ടിപ്പെരിയാർ ഏരിയ കൺവെൻഷനിലും സംഗീത വിശ്വനാഥൻ പങ്കെടുത്തു. അതിന് ശേഷം വണ്ടിപ്പെരിയാർ ഏലപ്പാറ ടൗണുകളിൽ എൻ.ഡിഎ പ്രാദേശിക നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു.