പീരുമേട്:ഭിന്ന ശേക്ഷിക്കാരിയായ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾ പൊലിസ് പിടിയിലായി.മൂങ്കിലാർ എസ്റ്റേറ്റ് ഒന്നാം ഡിവിഷനിൽ രാജനെ (49) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം മാതാവിനൊടൊപ്പം വിട്ടിൽ കഴിഞ്ഞിരിന്ന ഭിന്നശേഷിക്കാരിയായ യുവതിയെ രാജൻ വീട്ടിൽ കയറി ഉപദ്രവിക്കാൻ ശ്രമിച്ചു. ഈ യുവതിയുടെ ബഹളം കേട്ട് മാതാവ് ഓടിയെത്തിയപ്പോൾ രാജൻ വീട്ടിൽ നിന്ന് ഇറങ്ങി പോയി. യുവതിയും മാതാവും വണ്ടിപ്പെരിയാർ പൊലീസിൽ പരാതി നൽകി. രാജനെ പിന്നീട് വണ്ടിപ്പെരിയാർ പൊലീസ് പിടികൂടുകയായിരുന്നു.സബ് ഇൻസ്‌പെക്ടർ കെ .പ്രദീപ്കുമാർ, ഗ്രേഡ് എസ്.ഐ. റെജി, എ.എസ്.ഐ. നിയാസ് മീരാൻ, സിവിൽ പൊലീസ് ഓഫീസർ ബിൻസി ജേക്കബ്, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ പിന്നീട് പീരുമേട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.