ഇ​ടു​ക്കി​:​ ലോ​ക്​​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പിനോ​ട​നു​ബ​ന്ധി​ച്ച് വോ​ട്ട​ർ​ ​പ​ട്ടി​ക​യി​ൽ​ ​ഇ​തു​വ​രെ​ പേ​ര് ചേ​ർ​ത്തി​ട്ടി​ല്ലാ​ത്ത​വ​ർ​ക്ക് ​ഇന്ന് കൂടി പേര് ചേർക്കാൻ അവസരം.​​ ​​ 18​ ​വ​യ​സ് ​തി​ക​ഞ്ഞ​വ​ർ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന്റെ​ പോ​ർ​ട്ട​ൽ​ ​വ​ഴിയോ,​ വോ​ട്ട​ർ​ ​ഹെ​ൽ​പ് ​ലൈ​ൻ​ ​ആ​പ് ​ഉ​പയോ​ഗിച്ചോ,​ ​ബൂ​ത്ത് ​ലെ​വ​ൽ​ ​ഓ​ഫീ​സ​ർ​മാ​ർ​ ​വ​ഴിയോ​ വോ​ട്ട​ർ​ ​പ​ട്ടി​ക​യി​ൽ​ പേ​ര് ചേ​ർ​ക്കാം. തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന്റെ​ പോ​ർ​ട്ട​ൽ​ ​വ​ഴി​ ​അപേ​ക്ഷി​ക്കു​ന്ന​വ​ർ​ v​o​t​e​r​s.​e​c​i.​g​o​v.​i​n​/​s​i​g​n​u​p​ ​​ ​എ​ന്ന​ ​ലി​ങ്കി​ൽ​ ​പ്രവേ​ശി​ച്ച് ​മൊ​ബൈ​ൽ​ ​ന​മ്പ​ർ​ ​ന​ൽ​കി​ ​പു​തി​യ​ ​അ​ക്കൗ​ണ്ട് ​സൃ​ഷ്ടി​ച്ച് ലോ​ഗി​ൻ​ ​ചെ​യ്ത് വേ​ണം​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​ചെ​യ്യാ​ൻ.​ ​അപേ​ക്ഷ​ക​ർ​ക്ക് ​ഇം​ഗ്ലീ​ഷിലോ​ ​മ​ല​യാ​ള​ത്തിലോ​ ​അപേ​ക്ഷ​യു​ടെ​ ​എ​ൻ​ട്രി​ക​ൾ​ ​പൂ​രി​പ്പി​ക്കാ​ൻ​ ​ക​ഴി​യും.​ ​ന്യൂ​ ​ര​ജി​സ്​​ട്രേ​ഷ​ൻ​ ഫോ​ർ​ ​ജ​ന​റ​ൽ​ ​ഇ​ലക്ടേ​ഴ്​​സ് ​എ​ന്ന​ ​ഒ​പ്ഷ​ൻ​ ​തു​റ​ന്ന് ​(​പു​തു​താ​യി​ വോ​ട്ട് ചേ​ർ​ക്കു​ന്ന​വ​ർ​ക്കു​ള്ള​ ഫോം​ 6​)​ ​സം​സ്ഥാ​നം,​ ​ജി​ല്ല,​ ​പാ​ർ​ല​മെ​ന്റ്,​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ൾ​ ​എ​ന്നി​വ​യു​ടെ​ പേ​ര്,​ ​വ്യ​ക്തി​ഗ​ത​ ​വി​വ​ര​ങ്ങ​ൾ,​ ​ഇ​​​ ​മെ​യി​ൽ​ ​ഐ​ഡി,​ ​ജ​ന​ന​ത്തീ​യ​തി,​ ​വി​ലാ​സം​ ​തു​ട​ങ്ങി​യ​ ​വി​വ​ര​ങ്ങ​ൾ​ ​ന​ൽ​കി​ ​പാ​സ്‌​പോ​ർ​ട്ട് ​സൈ​സ് ഫോട്ടോ​ ​കൂ​ടി​ ​അപ്ലോ​ഡ് ​ചെ​യ്ത് വേ​ണം​ ​അപേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​ൻ.​ ​