തൊടുപുഴ: ലോകക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി തൊടുപുഴ സെന്റ് മേരിസ് ആശുപത്രിയിൽ സെമിനാർ സംഘടിപ്പിച്ചു .ദിനാചരണ പരിപാടികൾ ആശുപത്രി ഡയറക്ടർമാരായ ഡോ മാതൃ എബ്രാഹമിന്റെയും ഡോ. ജേക്കബ് എ ബ്രാഹമിന്റെ സാന്നിദ്ധ്യത്തിൽ ഡോ. തോമസ് എബ്രാഹം('ഡയറക്ടർ ) ഉദ്ഘാടനം ചെയ്തു. ശ്വാസകോശ രോഗ വിദഗ്ദ്ധൻ ഡോ .എച്ച്. ശ്രീജിത്ത് മുഖ്യ പ്രാദാഷണം നടത്തി . ജനറൽ മാനേജർ ക്യാപ്ടൻ ജെ. സി. ജോസഫ് ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സൂപ്പർ വൈസർ കെ. ആർ. രഘു നന്ദി പറഞ്ഞു .കോ -ഓപ്പറേറ്റീവ് സ്‌കൂൾ ഓഫ് നഴ്‌സിങ്ങിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്‌ളാഷ് മോബ് ചടങ്ങിന് മിഴിവേകി പൊതുജനങ്ങൾ.
.