തൊടുപുഴ: തീർത്ഥാടന കേന്ദ്രമായ തൊടുപുഴ ഡിവൈൻ മേഴ്‌സി ഷ്രൈൻ ഓഫ് ഹോളി മേരിയിൽ തിരുനാൾ ഏപ്രിൽ ഏഴിനും ദൈവ കരുണാനുഭവ കൺവെൻഷൻ ഏപ്രിൽ രണ്ട് മുതൽ അഞ്ച് വരെയും നടക്കുമെന്ന് റെക്ടർ ഫാ. ജോർജ് ചേറ്റൂർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരുനാളിന് മുന്നോടിയായുള്ള നൊവേന ദുഃഖ വെള്ളിയാഴ്ചയായ 29 മുതൽ തുടങ്ങും. 29ന് രാവിലെ 6.30ന് ടൗൺ പള്ളിയിൽ ദുഃഖ വെള്ളി തിരുക്കർമ്മങ്ങൾ, 9.30ന് പീഡാനുഭവ സന്ദേശം-​ ഫാ. ജോജോ മാരിപ്പാട്ട് വി.സി. 30, 31 തിയതികളിൽ രാവിലെ 5.45ന് കുർബാന, നൊവേന, വൈകീട്ട് അഞ്ചിന് ആഘോഷമായ കുർബാന, സന്ദേശം. ഏപ്രിൽ ഒന്നിന് വൈകീട്ട് അഞ്ചിന് ആഘോഷമായ കുർബാന- ഫാ. ജോസഫ് നിരവത്ത്, 6.30ന് അഖണ്ഡ കരുണയുടെ ജപമാല ആരംഭം. രണ്ടിന് വൈകിട്ട് മൂന്നിന് അഖണ്ഡ കരുണയുടെ ജപമാല സമാപനം, അഞ്ചിന് ആഘോഷമായ കുർബാന- ഫാ. പയസ് മലേക്കണ്ടം. മൂന്നിന് വൈകീട്ട് അഞ്ചിന് ആഘോഷമായ കുർബാന- ഫാ. ജോസ് പൊതൂർ. നാലിന് വൈകീട്ട് അഞ്ചിന് ആഘോഷമായ കുർബാന- ഫാ. മാത്യു മഞ്ഞക്കുന്നേൽ സി.എം.ഐ. അഞ്ചിന് രാവിലെ 11ന് ആഘോഷമായ കുർബാന സന്ദേശം- കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, വൈകീട്ട് അഞ്ചിന് ആഘോഷമായ കുർബാന- ഫാ. തോമസ് ചെറുപറമ്പിൽ. ആറിന് രാവിലെ 9.30ന് തിരുനാൾ കൊടിയേറ്റ്, ആഘോഷമായ കുർബാന- ഫാ. സ്റ്റാൻലി കുന്നേൽ. ഏഴിന് രാവിലെ 5.30, 7.00, 7.30, 9.30, 11.30 എന്നീ സമയങ്ങളിൽ കുർബാന. വൈകീട്ട് 4.45ന് ആഘോഷമായ തിരുനാൾ കുർബാന സന്ദേശം- കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, 6.15ന് തിരിപ്രദക്ഷിണം. രണ്ട് മുതൽ അഞ്ച് വരെ നടക്കുന്ന കൺവെൻഷൻ വൈകീട്ട് 4.30ന് ആരംഭിച്ച് വൈകിട്ട് ഒമ്പതിന് സമാപിക്കും. വിവിധ ദിവസങ്ങളിൽ ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ, ഫാ. ബോസ്‌കോ ഞാളിയത്ത്, ഫാ. മാത്യു തടത്തിൽ, ഫാ. മാത്യു പുന്നത്താനത്തുകുന്നേൽ എന്നിവർ വചനപ്രഘോഷണം നടത്തും. വാർത്താ സമ്മേളനത്തിൽ വൈസ് റെക്ടർ ഫാ. ആന്റണി വിളയപ്പിള്ളിൽ, കൺവീനർമാരായ സെബി നാഗശ്ശേരിയിൽ, ആൽബിൻ മാർഷൽ എന്നിവരും പങ്കെടുത്തു.