മടക്കത്താനം: വാണർകാവ് ദേവീക്ഷേത്രത്തിലെ പൂരോത്ര മഹോത്സവം ഇന്ന് സമാപിക്കും. ഇന്ന് രാവിലെ ഓൻപതിന് തൃക്കൊടിയിറക്ക്.9.30 ന് തലമറ്റം ക്ഷേത്ര കടവിലേയ്ക്ക് ആറാട്ട് എഴുന്നളളിക്കൽ. 10 ന് ആറാട്ട്, ആറാട്ട് പൂജ, ആറാട്ട് വരവ്. 10.30 ന് തിരുമുമ്പിൽ പറവയ്പ്പ്, വലിയ കാണിക്ക, ഇരുപത്തിയഞ്ച് കലശാഭിഷേകം, ഉച്ചപൂജ, ആറാട്ട് കഞ്ഞി.ഇന്നലെ കുംഭകുടം, താലപ്പൊലി ഘോഷയാത്രയും പാണ്ടിമേളം, കലംകരിക്കൽ, മഹാപ്രസാദ സദ്യ , വലിയ തീയാട്ട്, ഉത്രം ഇടി എന്നിവ നടന്നു.