തൊടുപുഴ : ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടു നിൽക്കുന്ന തിരുവുത്സവത്തിന് തുടക്കം കുറിച്ച് വ്യാഴാഴ്ച രാവിലെ 10 ന് കവലറ നിറയ്ക്കലും ഉച്ചയ്ക്ക് ചോതിയൂട്ടും നടക്കും. കലവറ നിറയ്ക്കലിന്റെ ആദ്യസമർപ്പണം ശ്രീഗോകുലം ഡയറക്ടർ കെ.കെ. പുഷ്പാംഗദനും കുടുംബാംഗങ്ങളും നിർവഹിക്കും. ക്ഷേത്രത്തിൽ നിരവധി ഭക്തജനങ്ങൾ ഭഗവാന് അന്നദാനത്തിനുള്ള അരിയും മറ്റു ധാന്യങ്ങളും പച്ചക്കറിയും വിഭവങ്ങളും കാണിക്ക സമർപ്പിക്കും. ക്ഷേത്രോപദേശകസമിതി അംഗങ്ങളും ജീവനക്കാരും ഭക്തജനങ്ങളും പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് ഭഗവാന്റെ പിറന്നാൾസദ്യയായ ചോതിയൂട്ട് ആരംഭിക്കും. വർഷത്തിൽ ഒരിക്കൽ നടക്കുന്ന ചോതിയൂട്ടിൽ വിഭവസമൃദ്ധമായ ഭഗവന്റെ പിറന്നാൾ സദ്യയുണ്ണാൻ ആയിരങ്ങൾ
പങ്കെടുക്കും. ഇക്കൊല്ലത്തെ ചോതിയൂട്ട് വഴിപാടായി സമർപ്പിക്കുന്നത്ഡോ. കാർത്തിക കണിയാംപറമ്പിൽ ആണ്.