തൊടുപുഴ: കോലാനി സൗത്ത് റെസിഡന്റ്‌സ് അസോസിയേഷൻ കുടുംബസംഗമവും ബോധവത്കരണ ക്ലാസും നടത്തി. കുടുംബസംഗമം തൊടുപുഴ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ജി. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. എ.എൻ. ചന്ദ്രബാബു അദ്ധ്യക്ഷനായി. ഇതോടനുബന്ധിച്ച് ''ജീവിതം സന്തോഷപ്രദമാക്കാൻ'' എന്ന വിഷയത്തിൽ കൗൺസിലിംഗ് മനഃശാസ്ത്രവിദഗ്ദ്ധൻ ആദർശ് രാജ് ക്ലാസെടുത്തു. പി.എസ്. സുധീഷ്, എം.പി. ജോയി, എം.പി. അയ്യപ്പൻകുട്ടി, കെ.ആർ. രഞ്ചേഷ്, എൻ. ബിജുകുമാർ, ശ്രീജ ജയേഷ്, സ്മിത ലാൽ എന്നിവർ പ്രസംഗിച്ചു.