mani

രാജകുമാരി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ 32-ാമത് ജില്ലാ സമ്മേളനം രാജകുമാരി വി.കെ. പീതാംബരൻ നഗറിൽ നടത്തി. സമ്മേളനത്തിന് മുന്നോടിയായി രാജകുമാരി ദേവമാതാപടിയിൽ നിന്ന് പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരൻ പതാകയുയർത്തി. എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർപേഴ്‌സൺ സുമ ബിജു സ്വാഗതം പറഞ്ഞു..
പ്രതിനിധി സമ്മേളനം കെ.എസ്.എസ്.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രഘുനാഥൻനായർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ.എൻ. ചന്ദ്രബാബു റിപ്പോർട്ടും ട്രഷറർ ടി.ചെല്ലപ്പൻ കണക്കും അവതരിപ്പിച്ചു. എം.ജെ. ലില്ലി, ടി.കെ. കുര്യാക്കോസ്, ലീലാമ്മ ഗോപിനാഥ്, ജോസ് തോമസ്, പി.പി. സൂര്യകുമാർ, പി.എൻ. ശശി എന്നിവർ സംസാരിച്ചു. തുടർന്ന് ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി. ഭാരവാഹികളായി കെ.കെ. സുകുമാരൻ (പ്രസിഡന്റ്), എ.എൻ. ചന്ദ്രബാബു (സെക്രട്ടറി), റ്റി. ചെല്ലപ്പൻ (ട്രഷറർ), വി.വി. ഫിലിപ്പ്, ലീലാമ്മ ഗോപിനാഥ്, പി.ഡി. ദാനിയേൽ, എം.ജെ. ഫിലോമിന (വൈസ് പ്രസിഡന്റുമാർ), റ്റി.കെ. കുര്യാക്കോസ്, പി.പി. സൂര്യകുമാർ, എം.ജെ. ലില്ലി, പി.കെ. സുകുമാരൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.