
തൊടുപുഴ : ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ .ജി സത്യന്റെ അകാല നിര്യാണത്തിൽ അനുശോചനം അർപ്പിക്കുന്നതിനായി പൊന്നന്താനം ഗ്രാമീണ വായനശാലയിൽ ചേർന്ന സമ്മേളനത്തിൽ പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. സുമേഷ് ജോർജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. വി ജെ ജോസഫ്, വിൻസന്റ് മാത്യു, ലാലച്ചൻ എൻ സി, സി എം തങ്കച്ചൻ, വി ജെ ദേവസ്യ ശശികലാ വിനോദ് എന്നിവർ പ്രസംഗിച്ചു.